ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ്റെ പ്രഥമ പി.വി. ജി. പുരസ്കാരം ലഭിച്ച പ്രമുഖ സിനിമാ നിർമ്മാതാവ് വി.പി.മാധവൻ നായരെ മലയാള ചലചിത്ര കാണികൾ (മക്കൾ) അനുമോദിച്ചു. ചടങ്ങിൽ പ്രസിഡൻ്റ് പി.ഐ. അജയൻ ഷാൾ അണിയിച്ച് ആദരിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് ടി.പി. വാസു, ജനറൽ സെക്രട്ടറി സി.രമേഷ്, വൈസ് പ്രസിഡൻ്റ് പത്മനാഭൻവേങ്ങേരി, ജോസി ചുങ്കത്ത്, അഡ്വ. എം.കെ. അയ്യപ്പൻ, വി.പി.സനീബ് കുമാർ, മനോജ്, നാരായണി കുട്ടി എന്നിവർ പങ്കെടുത്തു.
