കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി പറമ്പിൽ എംപിക്ക് ഉറപ്പുനൽകി

/

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി പറമ്പിൽ എംപിക്ക് ഉറപ്പുനൽകി. എൻ എസ് ജി 3 കാറ്റഗറിയിലേക്ക് ഉയർത്തപ്പെട്ട കൊയിലാണ്ടി സ്റ്റേഷന്റെ വാണിജ്യ സാധ്യതകൾ പരിഗണിച്ച് സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന്, പാലക്കാട് റെയിൽവേ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി പുതിയ ലിഫ്റ്റ്, സിസിടിവി, അനൗൺസ്മെൻ്റ് സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നുണ്ട് എന്നും പുതിയ കെട്ടിടം ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ താമസിയാതെ ഏർപ്പെടുത്തുമെന്നും മാനേജർ എംപിയെ അറിയിച്ചു.

നിലവിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽവേ ബോർഡിൻ്റെ അധികാരപരിധിയിൽ പെട്ടതാണെന്നും ഈ കാര്യം അവരുമായി ആശയവിനിമയം നടത്തി എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കാമെന്നും ജനറൽ മാനേജർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വയനാട് 900 കണ്ടി റിസോർട്ടിലെ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ

Next Story

കണ്ണൂർ ജില്ലയിൽ പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

Latest from Local News

വന്മുഖം കോടിക്കൽ എ.എംയൂപി സ്കൂളിൽ പ്രഥമ പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു

വന്മുഖം കോടിക്കൽ എ.എം യൂപി സ്കൂളിൽ പ്രഥമ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു. നൂറാം വർഷത്തിലേക്ക് കടക്കുന്ന കോടിക്കൽ സ്കൂൾ പൂർവ്വ

ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ആർ.എസ്.പി കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെ ആർ.എസ്.പി കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പൊളിച്ചു മാറ്റണമെന്ന് സർട്ടിഫൈ ചെയ്ത് നൽകിയ ആശുപത്രി

റിസ് വിൻ എ റഹ്മാൻ യൂത്ത് കോൺഗ്രസ്സ് അരിക്കുളം മണ്ഡലം പ്രസിഡണ്ട്

അരിക്കുളം മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായി റിസ് വിൻ എ റഹ്മാനെ കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ആർ ഷഹീൻ

വായടപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല: അരിക്കുളം മണ്ഡലം കർഷക കോൺഗ്രസ്

അരിക്കുളം: വന്യമൃഗശല്യത്തിനെതിരെ താമരശ്ശേരിയിൽ റോഡ് ഉപരോധിച്ച കർഷക കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളായ മാജുഷ് മാത്യൂ, ബിജു കണ്ണന്തറ, എൻ.പി. വിജയൻ,