2025 മെയ് 20 നു നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റി

2025 മെയ് 20 നു നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റി.  സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മെയ് 20 ന് പ്രാദേശികാടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും.

വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയിന്മേലുള്ള ചരക്ക് സേവന നികുതി ഒഴിവാക്കുക, പാചകവാതകത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുക, പൊതുവിതരണം സാര്‍വത്രികമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്.

സാറ്റൂട്ട്യറി പെൻഷൻ പുനഃസ്ഥാപിക്കുക എന്നതും പണിമുടക്കിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ജീവനക്കാരുടെ വിഹിതമായി ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന തുക ഓഹരിക്കമ്പോളത്തിലെ ചൂതാട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നാഷണൽ പെൻഷൻ പദ്ധതിയും (എൻപിഎസ്‌) ഏകീകൃത പെൻഷൻ പദ്ധതിയും (യുപിഎസ്‌) ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നത് ഉൾപ്പടെ 17 മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതി ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു

Next Story

സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം

Latest from Main News

ശക്തമായ മഴ തുടരും; മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട്

2026 ലെ പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത സമർപ്പിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം,

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ് പൊതു മൊബൈൽ ചാര്‍ജിങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി