ഉന്നതതല സമിതി രൂപീകരണം സമരം തകർക്കാനുള്ള ചെപ്പടിവിദ്യ : എം.എ. ബിന്ദു

മേപ്പയ്യൂർ:ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച സർക്കാർ തീരുമാനം ശുദ്ധ തട്ടിപ്പെന്ന് രാപ്പകൽ സമര യാത്ര ക്യാപ്റ്റനും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. എ. ബിന്ദു. സമരം തീർക്കാനല്ല, പരാജയപ്പെടുത്താൻ കഴിയുമോ എന്നാണ് ഈ ചെപ്പടിവിദ്യകൊണ്ട് ശ്രമിക്കുന്നത്. രാപ്പകൽ സമര യാത്രക്ക് മേപ്പയ്യൂർ ടൗണിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ.എ. ബിന്ദു. സ്വാഗത സംഘം ചെയർമാൻ പി. കെ. പ്രിയേഷ് കുമാർ അധ്യക്ഷനായി. സ്വാഗത സംഘം ജില്ലാ വൈസ് ചെയർപേഴ്സണും സാമൂഹ്യ പ്രവർത്തകയുമായ വി.പി. സുഹറ ഉദ്ഘാടനം ചെയ്തു. കൺവീനർ രവീന്ദ്രൻ വള്ളിൽ, പെരുമ്പട്ടാട്ട് അശോകൻ,പറമ്പാട്ട് സുധാകരൻ, മുജീബ് കോമത്ത് , എം. കെ. അബ്ദുറഹിമാൻ, വി.എ.ബാലകൃഷ്ണൻ, സി.സി. മിനി,
കെ കെ അനുരാഗ് , ആർ.കെ.ഗോപാലൻ, പ്രസന്നകുമാരി, ഷിനോജ് എടവന, ഇന്ദിര, വിജയൻ മയൂഖം സംസാരിച്ചു.
മേപ്പയ്യൂർ സ്വാഗത സംഘം സമാഹരിച്ച 10000 രൂപ സമരയാത്ര ക്യാപ്റ്റൻ എം. എ. ബിന്ദുവിന് കൈമാറി.
തുടർന്ന് ‘വൈറ്റ് റോസ്’ കലാസംഘം അവതരിപ്പിച്ച ഗാന സദസ്സും നടന്നു. മെയ് 5 ന് കാസർഗോഡ് നിന്നാരംഭിച്ച രാപകൽ സമരയാത്ര കാസർഗോഡ് ജില്ല പിന്നിട്ട് കണ്ണൂർ ജില്ലയിലൂടെ പര്യടനം തുടരുന്നു. 45 ദിവസം ഈ യാത്ര നീണ്ടു നിൽക്കും. ഫ്രെബ്രുവരി 10 ന് ആശമാർ സെക്രട്ടേറിയേറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല രാപകൽ സമരത്തിൻ്റെ പുതിയൊരു ഘട്ടമാണ് ഈ യാത്ര. ആശമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സമരമുറ സംഘടിപ്പിച്ചിരിക്കുന്നത്. 14 ജില്ലകളിലെയും ജന പിന്തുണകളെ ഏറ്റുവാങ്ങി ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടുകൂടി യാത്ര സമാപിക്കും

Leave a Reply

Your email address will not be published.

Previous Story

സിപിഐ മൂടാടി ലോക്കൽ കമ്മിറ്റി നന്തി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു

Next Story

കുക്ക് നിയമനം

Latest from Main News

യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ റദ്ദാക്കാനും

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാളേക്ക് ഒരു വർഷം കെ. പി. സി. സി പ്രസിഡന്റ്‌ സണ്ണി ജോസഫ് എം. എൽ. എ നാളെ വൈകിട്ട് വിലങ്ങാട് സന്ദർശിക്കുന്നു

  നാദാപുരം :വിലങ്ങാട് ഉരുൾ പൊട്ടൽ നടന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ സ്പെഷ്യൽ പാക്കേജ് ഉൾപ്പടെ സർക്കാർ പ്രഖ്യാപനങ്ങൾ പാഴ് വാക്കായി

രാമായണപ്രശ്നോത്തരി – ഭാഗം 13

കൈലാസ ചാലേ സൂര്യ കോടി ശോഭിതേ വിമലാലയേരത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം. എന്നു തുടങ്ങുന്ന ശ്ലോകം ഏത് കാണ്ഡത്തിലാണ്? ബാലകാണ്ഡം   ലങ്കാവിവരണം

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 29.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 29.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്

റീജിനല്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഉദ്ഘാടനം നടന്‍ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു

  ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏട്ട് മുതല്‍ 11 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍