കൊയിലാണ്ടി നന്തി മേൽപ്പാലത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക, നന്തി മുതൽ ചെങ്ങോട്ടുകാവ് വരെ നിലവിലുള്ള ദേശീയപാത മഴയ്ക്കു മുമ്പേ റീ ടാർ ചെയ്ത് റോഡ് ഗതാഗതം സുഗമമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സിപിഐ മൂടാടി ലോക്കൽ കമ്മിറ്റി നന്തി ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ധർണാ സമരം സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ വി എം സത്യൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, എൻ ശ്രീധരൻ, സന്തോഷ് കുന്നുമ്മൽ, രാമചന്ദ്രൻ കെ, കെ എം ശോഭ, എ ടി രവി, രാമചന്ദ്രൻ മോലിക്കര, എം കെ വിശ്വൻ എന്നിവർ സംസാരിച്ചു. കെ കെ സതീശൻ, എ ടി വിനീഷ്, ഉണ്ണികൃഷ്ണൻ പി എന്നിവർ നേതൃത്വം നൽകി
Latest from Local News
തൊണ്ടിയിൽ താഴെ സൂപ്പി ഹാജി (93 ) അന്തരിച്ചു. ഭാര്യ : ഖദീജ കുടത്തിൽ. മക്കൾ : അബ്ദുൽ അസീസ് (ദുബൈ).അബ്ദുൽ റസാഖ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി
നമ്മുടെ കീഴരിയൂർ വയോജന ക്ലബിന്റെ മാസാന്ത പരിപാടി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇളം തലമുറ ലഹരിയിൽ പെടാതിരിക്കാൻ സ്കൂൾ
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ മൂന്നു ജയിലുകൾ പുസ്‌തക ചർച്ച സംഘടിപ്പിക്കുന്നു. 2025 ജൂലായ് 31
കാപ്പാട് കടലിൽ കാണാതായ കണ്ണൻകടവ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക മുല്ലാണ്ടിയിൽ താമസിക്കും മുഹമ്മദ് ജാസിർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെ