കക്കയം ഉരക്കുഴി മേഖലയിൽ വെള്ളത്തിൽ വീണ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ; രക്ഷയായത് ഗൈഡിന്റെ സമയോചിത ഇടപെടൽ

കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഉരക്കുഴിക്ക് സമീപമുള്ള ശങ്കരൻപുഴയിലെ വെള്ളത്തിൽ പെട്ട വിനോദസഞ്ചാരികളെ വനംവകുപ്പ് ജീവനക്കാരും, ഇക്കോ ടൂറിസം ഗൈഡുമാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് വിനോദസഞ്ചാരികൾ സാധാരണ നിലയിൽ ഇറങ്ങാറുള്ള മേഖലയിൽ തിക്കോടിയിൽ നിന്ന് വന്ന കുടുംബം കുളിക്കാനിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തത് കാരണം വെള്ളം കുറച്ചു പൊങ്ങിയിരുന്നു. ഇത് കാരണം നിലവിൽ നിൽക്കുന്ന മേഖലയിൽ നിന്ന് അപ്പുറത്തേക്ക് മാറരുതെന്ന് ഗൈഡുമാർ കർശന നിർദേശം കൊടുത്തിരുന്നുവെങ്കിലും സംഘത്തിലെ പെൺകുട്ടി ആഴമുള്ള സ്ഥലത്ത് പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ അപകടത്തിൽ പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും മറ്റു രണ്ട് പേർ കൂടി വെള്ളം കൂടിയ മേഖലയിൽ പെടുകയായിരുന്നു.

അൽപ്പം ദൂരെ സമീപത്തുണ്ടായിരുന്ന ഇക്കോ ടൂറിസം ഗൈഡ് സലോമി തോമസ് ഉടനടി ഓടിയെത്തി വെള്ളത്തിലേക്ക് ചാടി മുങ്ങി താഴുകയായിരുന്ന ഒരാളെ പൊക്കിയെടുത്തു. വെള്ളത്തിൽ മുങ്ങി പോകുമായിരുന്ന മറ്റൊരു പെൺകുട്ടിയും സലോമിയുടെ ശരീരത്ത് പിടിച്ചു നിൽക്കാൻ ശ്രമിക്കുകയും ചെയ്തു.ശബ്ദം കേട്ടെത്തിയ വനം വകുപ്പ് ജീവനക്കാരൻ ബിജീഷ്, വാച്ചർ ശ്രീജിൽ എന്നിവരും ഉടനടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതോടെ വലിയൊരു അപകടമാണ് ഒഴിവായത്. തിക്കോടി ആമ്പച്ചികാട്ടിൽ ചിന്നപുരം പാലൂർ ഷൗക്കത്ത്, അഷ്റഫ്, ഹാരിസ് എന്നിവരുടെ മക്കളായ ഫർഹാന ഷൗക്കത്ത് ( 26 ), മെഹന അഷ്‌റഫ്‌ (13), ഖദീജ ഹാരിസ് ( 13 ) എന്നിവരാണ് അപകടത്തിൽ പെട്ടത്. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മൂവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘അപകടം ഒളിഞ്ഞിരിക്കുന്നു : സഞ്ചാരികൾ നിർദേശങ്ങൾ പാലിക്കണം’

ജലാശയങ്ങളെ കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെയും, പ്രദേശത്തെ ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.

കക്കയം – കരിയാത്തും പാറ മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പതിനഞ്ചോളം വിനോദ സഞ്ചാരികളുടെ ജീവൻ നഷ്ടമായിരുന്നു. രണ്ട് ഡസനിലേറെ ആളുകളെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയത് കൊണ്ടാണ് മരണ സംഖ്യ കുറഞ്ഞത്.

അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവരാണ് മുങ്ങിമരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും.

നന്നായി നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലായിരിക്കും.മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത് ഇങ്ങനെയാണ്. പല വിധത്തിൽ പുഴകൾ അപകടക്കെണിയാകാം. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവ അപകടമുണ്ടാക്കും. ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. പുഴയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെയും, ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽ തന്നെ അപകട സാധ്യത കുറയും.

Leave a Reply

Your email address will not be published.

Previous Story

ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി നയിക്കുന്ന സമരയാത്ര കൊയിലാണ്ടിയിൽ

Next Story

കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ അന്തരിച്ചു

Latest from Main News

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ തടയിടാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപനങ്ങളുമായി മുന്നോട്ട്

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ തടയിടാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപനങ്ങളുമായി മുന്നോട്ട്. ബസുകളുടെ അപകടകരമായ മത്സരയോട്ടം തടയുന്നതിന് കർശന നടപടി

“തകർന്നിട്ടില്ല” ചാലിയം കോട്ട സാങ്കേതിക വിദ്യയിലൂടെ പുനരാവിഷ്കരിക്കുന്നു

വൈദേശിക ആധിപത്യത്തിനെതിരായ കോഴിക്കോടൻ പോരാട്ട വീര്യത്തിൻ്റെയും ഐക്യത്തിൻ്റെയും മതേതരത്വത്തിന്റെയും ചരിത്രപ്രതീകമായ ചാലിയം കോട്ട ഓഗ്മെൻ്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിക്കാനുള്ള ജില്ലാ

കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറി -മന്ത്രി പി എ മുഹമ്മദ് റിയാസ്

കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

സംഘപരിവാർ രാഷ്ട്രീയം മതേതര ജനാധിപത്യത്തിൻ്റെ അന്തകനായി മാറുന്നു: എം.എൻ. കാരശ്ശേരി

കുറ്റ്യാടി :സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനകാലം നേരിടുന്ന വെല്ലുവിളികളിൽ തമസ്കരണമാണ് മുഖമുദ്രയായി ഇന്ത്യൻ ഭരണ നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. സബർമതി

കേരളത്തിൽ വരും ദിവസങ്ങളിലും അതി തീവ്രമഴ തുടരും

കേരളത്തിൽ വരും ദിവസങ്ങളിലും അതി തീവ്രമഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ റെഡ് അലർട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ