എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എസ്. എസ്.പി.എ വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് എം.വാസന്തി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ.എം.ദേവി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ്ബ്ലോക്ക് പ്രസിഡണ്ട് വി.കെ. ശോഭന, ചെങ്ങോട്ട്കാവ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി.പി. പ്രമോദ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ. രമേശൻ, നടാഷ കലോപൊയിൽ, സിന്ധു എളാട്ടേരി എന്നിവർ സംസാരിച്ചു. അഴിമതി, സ്വജനപക്ഷപാതം, കെടും കാര്യസ്ഥത എന്നിവ കൊണ്ട് കേരളത്തെ മുച്ചൂടും നശിപ്പിച്ച പിണറായി സർക്കാറിന്റെ വാർഷികാഘോഷ ധൂർത്തിന് കുടുംബശ്രീയിലെ പാവപ്പെട്ട അമ്മമാരേയും, സഹോദരിമാരേയും ഭീഷണിപ്പെടുത്തി പണം പിരിവ് നടത്തിയാൽ ശക്തമായി നേരിടുമെന്ന് പ്രതിഷേധ കൂട്ടായ്മ പ്രഖ്യാപിച്ചു.
Latest from Local News
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ
കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്‌പോട്ടുകള്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന