വയനാട് തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

/

കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം. തൊള്ളായിരം വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊള്ളായിരം വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിക്കാലം ആയതിനാൽ നിരവധി പേരാണ് വയനാട്ടിൽ എത്തുന്നത്. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. 

Leave a Reply

Your email address will not be published.