കുന്ന്യോറമലയില്‍ സോയില്‍ നെയ്‌ലിംങ്ങ് തുടരാന്‍ അനുവദിക്കണം ; ജില്ലാ കലക്ടർ

കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തോട് , ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം ഉണ്ടാവുമെന്നതിനാല്‍ നിലവില്‍ ഇവിടെ ഭിത്തി ഉറപ്പിക്കാന്‍ ചെയ്യുന്ന സോയില്‍ നെയ്‌ലിംങ് തുടരാന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.

മഴക്കാലം മണ്ണിടിഞ്ഞാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാമെന്ന ഉറപ്പും കലക്ടര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കൗണ്‍സിലര്‍ കെ.എം.സുമതി എന്നിവരും പ്രദേശവാസികളും സ്വീകരിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന് എന്താണ് തടസ്സമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കലക്ടര്‍ തയ്യാറായില്ല.

ബൈപ്പാസ് റോഡ് നിര്‍മ്മാണം കാരണം കുന്ന്യോറ മലയിലെ താമസക്കാരുടെ യാത്രാ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സ്ത്രീകളടക്കമുളളവര്‍ കലക്ടറോട് പറഞ്ഞു. സോയില്‍ നെയ്‌ലിങ്ങിനായി 15 മീറ്റര്‍ താഴ്ചയില്‍ കമ്പി അടിച്ചു കയറ്റിയതിനാല്‍ കിണര്‍വെളളം പോലും മലിനമായി. വീടുകള്‍ക്ക് വിളളല്‍ വീണതായും അവര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഒരേയൊരു മാര്‍ഗ്ഗം സ്ഥലം ഏറ്റെടുത്ത് തട്ട് തട്ടായി മണ്ണെടുത്തു മാറ്റുകയാണെന്ന പ്രദേശവാസികളുടെ അഭിപ്രായത്തോട് കലക്ടറും യോജിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 15 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

കൊയിലാണ്ടി കൊല്ലം വിയ്യൂർ പയനോറ താഴെ താമസിക്കും പുതിയോട്ടിൽ വിജയൻ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം വിയ്യൂർ പയനോറ താഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) അന്തരിച്ചു. അച്ചൻ : പരേതനായ മാധവൻ. അമ്മ :

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am

കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറി -മന്ത്രി പി എ മുഹമ്മദ് റിയാസ്

കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ സമാഹരിച്ച് എൻ എസ് എസ് കൊയിലാണ്ടി ക്ലസ്റ്റർ

കൊയിലാണ്ടി: ജില്ലയിലെ 11 പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് 6000 പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി സംവിധാനം ഒരുക്കുന്ന തിനായി നടപ്പിലാക്കുന്ന അക്ഷരോന്നതി

ജാതി സെൻസൻസ് അനിവാര്യം- ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്

കൊയിലാണ്ടി: സംസഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ