ആശ വർക്കർമാരുടെ രാപ്പകൽ സമരയാത്രക്ക് മേപ്പയ്യൂരിൽ സ്വീകരണം

മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപ്പകൽ സമര യാത്രയ്ക്ക് മെയ് 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് മേപ്പയ്യൂരിൽ സ്വീകരണം നൽകുന്നു. മേപ്പയ്യൂർ ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം ജില്ലാ ഐക്യദാർഢ്യസമിതി ചെയർ പേഴ്സൺ വി.പി. സുഹ്റ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികൾ സംസാരിക്കും.

മെയ് 5 ന് കാസറഗോഡ് നിന്ന് ആരംഭിച്ച സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും. കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന രാഷ്ട്രീയ- സാംസ്കാരികരംഗത്തെ പ്രമുഖർ സംസാരിക്കും . നാടക – ഗായക സംഘം നടത്തുന്ന കലാപരിപാടികളും സ്വീകരണത്തിൻ്റെ ഭാഗമായി അരങ്ങേറുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ, കൺവീനർ രവീന്ദ്രൻ വള്ളിൽ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വെറ്ററിനറി സര്‍ജന്‍: അപേക്ഷ ക്ഷണിച്ചു

Next Story

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു

കൊയിലാണ്ടിയിൽ നാടൻ വാറ്റ് വീണ്ടും സജീവം; ഒരു കുപ്പിക്ക് 800 മുതൽ 1000 രൂപ വരെ

കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ  നാടൻ വാറ്റ് വ്യാപകമായി തുടരുകയാണ്. എക്സൈസിനെയും പോലീസിനെയും നോക്കി കൂട്ടിയായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

എലത്തൂർ മണ്ഡലത്തിലെ റോഡ് പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദ്ദേശം

 കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തദ്ദേശ

ഹൃദയാഘാതം; എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം