അത്തോളി പഞ്ചായത്ത് സെക്രട്ടറിയെ യു ഡി എഫ് മെമ്പര്‍മാര്‍ ഉപരോധിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഭരണ സമിതി. സെക്രട്ടറിയുടെ നിലപാടിനെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.പ്രസിഡന്റ് ബിന്ദു രാജന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് അംഗങ്ങള്‍ ഉപരോധിച്ചത്. ഉപരോധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സുനീഷ് നടുവിലയില്‍, എ. എം. സരിത, മെമ്പര്‍മാരായ വാസവന്‍ പൊയിലില്‍, പി.എം.രമ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ,സെക്രട്ടറി എന്നിവരെ ജില്ലാ ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.

Leave a Reply

Your email address will not be published.