അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി. ഇരുപക്ഷവും തമ്മിൽ ഇന്നലെ വൈകുന്നേരം നടന്ന ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ-ഡി.ജി.എം.ഒ തല ചർച്ചയിലാണ് തീരുമാനം. ഇരുപക്ഷവും വെടിയുതിർക്കുകയോ പരസ്പരം പ്രകോപനപരമായ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്ന വാഗ്ദാനം തുടരുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു .
