ഇടവമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. മെയ് 19 വരെ പൂജയുണ്ട്. നാളെ വൈകീട്ട് 4 മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരി നട തുറക്കും. ദിവസവും ഉദയാസ്തമന പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ട്.
