സാർവ്വത്രിക സംസ്കൃതപഠനത്തിന് അവസരമൊരുക്കണം -വിശ്വസംസ്കൃതപ്രതിഷ്ഠാനം 

കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട് മോഹവലയങ്ങളിലകപ്പെടുന്ന യുവതലമുറക്ക് ദേശീയ ബോധവും സാംസ്കൃതിക മൂല്യവും പകർന്നു നൽകുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ സർക്കാർ വകുപ്പുകളിലൂടെ എല്ലാ മേഖലകളിലും എല്ലാവർക്കും സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് വിശ്വസംസ്കൃത പ്രതിഷ്ഠാനം 45-ാം സംസ്ഥാനസമ്മേളനം കേന്ദ്ര- കേരള സർക്കാറുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിൻ്റെ 45 -ാം സംസ്ഥാനസമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കോഴിക്കോട് ശിക്ഷക് സദനിൽ സംസ്കൃതഭാരതി അഖിലഭാരതീയ വൈസ് പ്രസിഡണ്ട് അമിതാ റാവു നിർവ്വഹിച്ചു. ഡോ. പി.കെ.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷേത്രീയഅധ്യക്ഷൻ ഡോ. പി.കെ മാധവൻ, അഖിലഭാരതീയ സംഘടനാ കാര്യദർശി സത്യനാരായണഭട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ രാജേഷ്, ഡോ പി കെ ദീപക് രാജ്, ഡോ. സി.പി.ശൈലജ, കെ.രഞ്ജിത്ത്,സി.പി. സുരേഷ് ബാബു.വി.ശ്രീകുമാർ, വി.ജെ. ശ്രീകുമാർ, കെ.രാജു, ഡോ. വി.കെ രാജകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളത്തിൽ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.