പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, മുപ്പത്തിരണ്ടായിരം രൂപ പിഴയും

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, മുപ്പത്തിരണ്ടായിരം രൂപ പിഴയും. പുതുപ്പാടി , എലോക്കര ,‌ കുന്നുമ്മൽ വീട്ടിൽ മുസ്തഫ (52) ക്ക് ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2022 ൽ ആണ് കേസ് ആസ്പദമായ സംഭവം, വീടിനടുത്തെ പുഴ തീരത്തു ഇറച്ചി കഴുകാൻ കുട്ടിയെ ബൈക്കിൽ കൊണ്ടുപോയ പ്രതി പുഴതീരത്ത് വച്ചു മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചു കൊടുത്തതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പിന്നീട് കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും പോലീസിൽ അറിയിക്കുകയും ആയിരുന്നു.  പ്രതി സമാന സ്വഭാവമുള്ള ഒരു കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ സത്യനാഥൻ എൻ കെ ആണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.

Previous Story

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു

Next Story

കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡ് കലോത്സവവും അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പും സംഘടിപ്പിച്ചു

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ

കാപ്പാട് ബീച്ചില്‍ ഇനി വിവാഹവും ,ആദ്യ ചടങ്ങ് സെപ്റ്റംബര്‍ ഒന്‍പതിന്

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്‌പോട്ടുകള്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന

കാരയാട് ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ അന്തരിച്ചു

കാരയാട് :ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78)ന്തരിച്ചു. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ്(അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി