മേപ്പയ്യൂർ പാലിയേറ്റീവിന് ധനസഹായം വിതരണം ചെയ്തു

 

മേപ്പയ്യൂർ : ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻ്ററിന് നൽകുന്ന ധനസഹായത്തിൻ്റെ ചെക്ക് ദുബൈ കെഎംസിസി മേപ്പയ്യൂർ പഞ്ചായത്ത് രക്ഷാധികാരി നൗഷാദ് വള്ളിയാട്ട് പാലിയേറ്റീവ് ചെയർമാൻ ഡോ പി.മുഹമ്മദിന് കൈമാറി. മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദുറഹ്മാൻ അധ്യക്ഷനായി. എം.എം അഷറഫ്, കൊടുമയിൽ കുഞ്ഞമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, വി.കെ ബാബുരാജ് എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published.