കൊയിലാണ്ടി : ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി പി ഐ ദേശീയ കൗൺസിൽ അംഗം അഡ്വ പി വസന്തം പറഞ്ഞു. സിപിഐ കൊയിലാണ്ടി മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എല്ലാവിധ ഭീകരവാദ പ്രവർത്തനങ്ങളെയും സിപിഐ തള്ളിപ്പറയുന്നവെന്നും അതിൻ്റെ പേരിലുള്ള വർഗീയ മുതലെടുപ്പിന് ആരെയും അനുവദിക്കുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇ കെ അജിത്ത്, അഡ്വ സുനിൽ മോഹൻ, കെ ശശിധരൻ, എൻ ശ്രീധരൻ എന്നിവർ അടങ്ങുന്ന സ്റ്റയറിങ് കമ്മിറ്റിയും കെ എസ്
രമേശ് ചന്ദ്ര, ബി ദർശിത് , ചൈത്ര വിജയൻ എന്നിവരടങ്ങുന്ന പ്രസീഡിയവും യോഗ നടപടികൾ നിയന്ത്രിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ ശശി, ആർ സത്യൻ, പി കെ കണ്ണൻ, കെ ടി കല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ ചിന്നൻ സ്വാഗതം പറഞ്ഞു. സി പി നാരായണൻ പതാക ഉയർത്തി. വിജയഭാരതി ടീച്ചർ രക്തസാക്ഷി പ്രമേയവും എൻ വി എം സത്യൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
Latest from Local News
ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്രസേവാപുരസ്കാരം
കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കേസരി – പരമേശ്വരം ഹാളിൽ നടന്ന സമൂഹ രാമായണ പാരായണം
കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡിലെ കുഴികൾ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ ക്വാറി വെയിസ്റ്റ് നിക്ഷേപിച്ച്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മിത ബുദ്ധിയും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മിത ബുദ്ധിയും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് പരിഷത്ത് ഭവനിൽ യു.കെ.ക്വീൻസ്
കൊയിലാണ്ടി.. ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായയുടെ ആക്രമണത്തിൽ 6പേർക്ക് കടിയേറ്റു. ഇന്നു രാവിലെയാണ് സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർത്ഥി