ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം വാഹനാപകടം നാല് പേർക്ക് ഗുരുതര പരിക്ക്

/

ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം ഇന്നോവ കാറും ട്രാവലർവാനും കൂട്ടിയിടിച്ചു കാർ യാത്രികരായ നാല് പേർക്ക് ഗുരുതര പരിക്ക് . ഇന്ന് വൈകീട്ട് 3.15 ഓടെയായിരുന്നു സംഭവം.വടകര ഭാഗത്തേക്ക് പോവുകയായിരുന്ന  ട്രാവലർ വാനും പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത് . ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.ഗുരുതരമായി പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published.