സംസ്ഥാന സര്‍ക്കാര്‍ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 5 എണ്ണം ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവുണ്ടായെന്നും താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ എഎംആര്‍ ഉന്നതതലയോഗം ചേര്‍ന്ന് പാല്, ഇറച്ചി, മീന്‍ എന്നിവയില്‍ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകള്‍ ശക്തമാക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. കാലിത്തീറ്റകളിലേയും കോഴിത്തീറ്റകളിലേയും ആന്റിബയോട്ടിക്കുകളുടെ അളവ് കുറയ്ക്കാന്‍ സമഗ്രമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി ഒരു കളര്‍ കോഡിംഗ് കൊണ്ടുവരാനും തീരുമാനിച്ചു. 3 മാസത്തിനുള്ളില്‍ എല്ലാ ആശുപത്രികളും ഇത് നടപ്പിലാക്കണം. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കാനും നിര്‍ദ്ദേശം നല്‍കി. ഈ മാര്‍ഗരേഖ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കളര്‍ കോഡ് ചെയ്യും. ഈ കളര്‍ കോഡിന്റെ അടിസ്ഥാനത്തില്‍ മൈക്രോ പ്ലാന്‍ രൂപീകരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി നീലക്കവറില്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവിട്ട അന്തിമ വോട്ടര്‍ പട്ടിക വോട്ടര്‍ പട്ടികയിൽ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

Next Story

തൊഴിൽ നൈപുണ്യ പദ്ധതി : പുതിയ ആശയവുമായി ഫിൻസ്കോം ലേണിംഗ് സൊലൂഷൻ

Latest from Main News

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാളേക്ക് ഒരു വർഷം കെ. പി. സി. സി പ്രസിഡന്റ്‌ സണ്ണി ജോസഫ് എം. എൽ. എ നാളെ വൈകിട്ട് വിലങ്ങാട് സന്ദർശിക്കുന്നു

  നാദാപുരം :വിലങ്ങാട് ഉരുൾ പൊട്ടൽ നടന്നിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ സ്പെഷ്യൽ പാക്കേജ് ഉൾപ്പടെ സർക്കാർ പ്രഖ്യാപനങ്ങൾ പാഴ് വാക്കായി

രാമായണപ്രശ്നോത്തരി – ഭാഗം 13

കൈലാസ ചാലേ സൂര്യ കോടി ശോഭിതേ വിമലാലയേരത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം. എന്നു തുടങ്ങുന്ന ശ്ലോകം ഏത് കാണ്ഡത്തിലാണ്? ബാലകാണ്ഡം   ലങ്കാവിവരണം

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 29.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 29.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്

റീജിനല്‍ ഫിലിം ഫെസ്റ്റിവല്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു ഉദ്ഘാടനം നടന്‍ സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു

  ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് ഏട്ട് മുതല്‍ 11 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവം ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍

ഓണത്തിന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും -മന്ത്രി എം.ബി രാജേഷ്

ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍