സണ്ണി ജോസഫ് കെ പി സി സി പ്രസിഡന്റ് അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ നീക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള സണ്ണി ജോസഫ് എംഎൽഎയാണ് പുതിയ കെപിസിസി പ്രസിഡണ്ട് ‘ കോൺഗ്രസ് ഹൈക്കമാൻ്റ്റിൻ്റെ താണ് തീരുമാനം.യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് എം എം ഹസ്സനെയും മാറ്റി.അടൂർ പ്രകാശ് എംപിയാണ് പുതിയ യുഡിഎഫ് കൺവീനർ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നാണ് അടൂർ പ്രകാശ് തുടർച്ചയായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറില്ലെന്ന് കെ സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു എന്നാൽ ഇത് മുഖവിലടുക്കാതെയാണ് ഹൈക്കമാണ്ട് ശക്തമായ ഇടപെടൽ നടത്തിയത്.ഷാഫി പറമ്പിൽ എം.പി, പി.സി വിഷ്ണുനാഥ് ,എ പി അനിൽകുമാർ എന്നിവർ കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ആണ്.ടി. സിദ്ദിഖ്,ടി എൻ പ്രതാപൻ എന്നിവരെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി

Leave a Reply

Your email address will not be published.