ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ്  തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം നടത്തിഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. ഈ വർഷം വിദേശതമാനം കൂടുമോ കുറയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ​കഴിഞ്ഞ വർഷം 99.69 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. മന്ത്രിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിയോടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും.

https://pareekshabhavan.kerala.gov.in/https://keralaresults.nic.in/https://results.kite.kerala.gov.in/ തു​ട​ങ്ങി​യ വെ​ബ്​​സൈ​റ്റു​ക​ൾ വഴി ഫ​ലം ല​ഭ്യ​മാ​കും. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി എ​ന്നി​വ​യു​ടെ ഫ​ല​വും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. കേ​ര​ള​ത്തി​ലെ 2964 ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ൾ​ഫി​ലെ ഏ​ഴും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 427021 പേ​രാ​ണ്​ ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.  എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടു പിന്നാലെ പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും. മെയ് 21നാണ് പ്ലസ് ടു ഫലപ്രഖ്യാപനം നടക്കുക.

Leave a Reply

Your email address will not be published.

Previous Story

പാവണ്ടൂർ തെക്കേ കാടമ്പച്ചാലിൽ ആർദ്ര ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

Next Story

രാജ്‌നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ നടന്ന സര്‍വകക്ഷിയോഗം സമാപിച്ചു

Latest from Main News

തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ഡൽഹി: തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധം .

സപ്ലൈകോയുടെ ക്രിസ്മസ് -പുതുവത്സര ഫെയറുകള്‍ ഇന്നു മുതല്‍

13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ ലഭ്യമാകും ജില്ലാതല ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും ക്രിസ്മസ്, പുതുവത്സര

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.

‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും. ksmart.lsgkerala.gov.in എന്ന

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ