കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് വഴിപാട് ടിക്കറ്റുകൾ നേരിട്ട് എടുക്കുന്നതിനായി പിഷാരികാവ് ദേവസ്വവും കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖയും ചേർന്ന് ആധുനിക സൗകര്യം ഒരുക്കി. ഇതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന കിയോസ്‌ക് മെഷീൻ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു സ്വിച്ചി ഓൺ കർമ്മം ചെയ്തു. പിഷാരികാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ കെ.കെ. പ്രമോദ് കുമാർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറായ ടി. ബിനേഷ് കുമാർ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
Latest from Local News
പൊയിൽക്കാവ്: പാറക്കൽ വളപ്പിൽ കാർത്ത്യായനി(87) . ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ :ബാലൻ, പത്മിനി, ബാബു, ശിവൻ, പരേതനായ രാജൻ.
കൊയിലാണ്ടി: കൊല്ലം വിയ്യൂർ പയനോറ താഴെ താമസിക്കും പുതിയോട്ടിൽ വിജയൻ (63) അന്തരിച്ചു. അച്ചൻ : പരേതനായ മാധവൻ. അമ്മ :
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am
കയാക്കിങ് മേഖലയിൽ ലോകശ്രദ്ധ നേടുന്ന ടൂറിസം ഇവന്റായി മലബാർ റിവർ ഫെസ്റ്റിവൽ മാറിയതായി പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്
കൊയിലാണ്ടി: ജില്ലയിലെ 11 പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് 6000 പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി സംവിധാനം ഒരുക്കുന്ന തിനായി നടപ്പിലാക്കുന്ന അക്ഷരോന്നതി