വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി

വയനാട്ടിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. മാനന്തവാടി കമ്പനാട്ടുകുന്ന് ബേബി(63)ആണ് കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം.

ഇന്നലെ റോബിൻ വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിരിക്കുകയായിരുന്നു. തുടർന്ന് പ്രകോപനമുണ്ടായി. ഇതിൽ പ്രകോപിതനായ റോബിൻ അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ബേബി എത്തിയത്. ആക്രമണത്തിൽ ബേബിക്ക് നെഞ്ചിൽ ആഴത്തിൽ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബേബിയെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published.