മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡിൻ്റെ ഒന്നാമത്തെ റീച്ച് പ്രവൃത്തി പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷീബ മലയിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് പി.വേണു അദ്ധ്യക്ഷനായ ചടങ്ങിന് വി.യം ഗംഗാധരൻ, കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു. സജിത്ത് ജി ആർ നന്ദി രേഖപ്പെടുത്തി.
