കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു. ഇന്ന് പുലർച്ചെ 3 മണിക്ക് നാല് മത്സ്യബന്ധന തൊഴിലാളികളുമായി പോയ സുകുമാരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള KL07 mm 5136 ബ്രഹ്മപുത്ര എന്ന ബോട്ട് കൊയിലാണ്ടിയിൽ നിന്നും 7നോട്ടിക്കൽ അകലത്തിൽ എത്തിയപ്പോൾ എൻജിൻ തകരാറിലാവുകയും കടലിൽ അകപ്പെട്ടു വിവരം ഫിഷറീസ് അസി.ഡയറക്ടർ വി. സുനീറിന് കിട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നും മറൈൻ എൻഫോഴ്‌സ് മെന്റ് സി.പി.ഒ അരുൺ, റെസ്‌ക്യുമാരായ ഹാമിലേഷ്, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി തകരാറിലായ ബോട്ടും നാല് മത്സ്യബന്ധന തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.
