അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി

അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ അധികൃതർ മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മക്ക് വീട് തിരികെ നൽകി. തൃക്കുളം അമ്പലപ്പടി സ്വദേശി തണ്ടാശ്ശേരി വീട്ടിൽ  കുമാരന്റെ ഭാര്യ രാധ(78)ക്കാണ് മകൻ സുരേഷ് കുമാറിൽ നിന്ന് വീട് ലഭ്യമാക്കിയത്. 

Leave a Reply

Your email address will not be published.