കൊളാവിപ്പാലം കോട്ടക്കടപ്പുറത്ത് ബോട്ട് സർവീസ് വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

പയ്യോളി: കൊളവിപ്പാലം കോട്ടക്കടപ്പുറം ജലാശയത്തിൽ ടൂറിസം വകുപ്പിന്റെ ഭാഗമായുള്ള പെടൽ ബോട്ട്, റൊബോട്ടുകളുടെ ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ നിർവഹിച്ചു. ക്ഷേമസഹകരണ സംഘത്തിൻറെ നേതൃത്വത്തിൽ മത്സ്യഫെഡ് സഹായത്തോടെയാണ് നടന്നത് .
സംഘം പ്രസിഡണ്ട് സി. എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .പയ്യോളി മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹിമാൻ സർവ്വീസുകളുടെ ആദ്യ ടിക്കറ്റ് വിൽപ്പന നടത്തി. മത്സ്യഫെഡ് ബോർഡ് അംഗം വി. കെ മോഹൻദാസ് മുഖ്യാതിഥിയായി.
,
സംഘത്തിലെ മുൻകാല പ്രസിഡൻറ് മാരായ ടി വി നാരായണൻ, വി കെ ഗോപാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രശസ്ത ഗായകരായ ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിപിൻ നാഥ് പയ്യോളി ,താജുദ്ദീൻ വടകര എന്നിവരെ അനുമോദിക്കുകയും ചെയ്തു. നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫ്രണ്ട്സ് പയ്യോളിയുടെ നേതൃത്വത്തിൽ ഗാന സദസും അരങ്ങേറി. കൗൺസിലർ നിഷ ഗിരീഷ് സ്വാഗതവും ടിം. കെ കണ്ണൻ നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published.

Previous Story

ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലവസരം

Next Story

താങ്ങുവില നൽകാമെന്ന് വാഗ്ദാനം നൽകിയ കേന്ദ്ര സർക്കാർ വാക്കുപാലിക്കണം. ഐക്യകർഷകസംഘം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 15-08-2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു

സിവില്‍ സ്‌റ്റേഷന്‍ ശുചീകരണം: ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു

സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ

പ്ലാവിലക്കുമ്പിളിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് കിഴൂർ ജി. യു .പി.സ്കൂൾ വിദ്യാർത്ഥികൾ

കീഴൂർ: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കിഴൂർ ജി.യു.പി. സ്കൂളിൽ പി.ടി.എ. കമ്മിറ്റി തയ്യാറാക്കിയ കർക്കിടക കഞ്ഞി വിതരണം ചെയ്തു. വാർഡ് കൗൺസിലർ സി.കെ

എ.ഐ.വൈ.എഫ്  യുവ സംഗമം നാളെ (ആഗസ്റ്റ് 15) മേപ്പയൂരിൽ

മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ