നഗരത്തിന് ഉത്സവാന്തരീക്ഷം പകർന്ന് എൻ്റെ കേരളം, സരസ് മേള ഘോഷയാത്ര

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ‘എൻ്റെ കേരളം’ പ്രദർശന-വിപണന മേള, കുടുംബശ്രീ ദേശീയ സരസ് മേള എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്ര നഗരത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
ശിങ്കാരമേളം, സ്കേറ്റിങ് ഷോ, ഫ്ലോട്ടുകൾ, സൂംബ ഡാൻസ്, ചെണ്ടമേളം, ബാന്റ് മേളം, കോൽക്കളി, തെയ്യം, തിറ, മുത്തുക്കുടകൾ എന്നിവ ഘോഷയാത്രക്ക് പൊലിവേകി.

ചൂരൽമല ഉരുൾപ്പൊട്ടൽ, ചൂരൽമലയുടെ അതിജീവനം, പഹൽഗാം ഭീകരാക്രമണം, ലൈഫ് ഭവനം, സാഹിത്യ നഗരം, ആരോഗ്യ ബോധവത്ക്കണം തുടങ്ങിയ ഫ്ലോട്ടുകളാണ് ഘോഷയാത്രയിൽ ഇടം പിടിച്ചത്. ബോധവത്കരണ സന്ദേശങ്ങൾ പകരുന്ന പ്ലാക്കാര്‍ഡുകളും ഉയർത്തിയിരുന്നു.

മാനാഞ്ചിറയിൽ നിന്നാരംഭിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിച്ച ഘോഷയാത്രയിൽ എം എൽഎ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ്, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി തുടങ്ങിയവർ അണിനിരന്നു.
ജനപ്രതിനിധികൾ,
കുടുംബശ്രീ അംഗങ്ങൾ,
പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എസ് പി സി കേഡറ്റുകൾ തുടങ്ങി ആയിരങ്ങൾ ഘോഷയാത്രയുടെ ഭാഗമായി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 04 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും

Next Story

അത്തോളി കുടക്കല്ല് വരിയം പുനത്തിൽ ജാനു അമ്മ അന്തരിച്ചു

Latest from Local News

കൊയിലാണ്ടിയിൽ നാടൻ വാറ്റ് വീണ്ടും സജീവം; ഒരു കുപ്പിക്ക് 800 മുതൽ 1000 രൂപ വരെ

കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ  നാടൻ വാറ്റ് വ്യാപകമായി തുടരുകയാണ്. എക്സൈസിനെയും പോലീസിനെയും നോക്കി കൂട്ടിയായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

എലത്തൂർ മണ്ഡലത്തിലെ റോഡ് പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദ്ദേശം

 കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ തദ്ദേശ

ഹൃദയാഘാതം; എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ.മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിലാണ് അപകടം. വടകര സ്വദേശി അക്ഷയ് (30), അശ്വിൻ

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ; അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ