അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു

അരിക്കുളം: ഇന്നലെ വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റത്തും അരിക്കുളം ചേരിയിൽ മീത്തൽ ബിനിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. മേൽക്കൂര ഏതാണ്ട് മുഴുവനായും തകർന്നിട്ടുണ്ട്. കൂടാതെ അസ്ഥിവാരത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തെങ്ങ് വീണ സമയത്ത് വീട്ടിനുള്ളിൽ ആരും ഇല്ലാത്തതുകാരണം വൻദുരന്തമാണ് ഒഴിവായത്.

പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി, വില്ലേജ് ഓഫീസർ രേഷ്മ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായുള്ള രുക്മിണി സ്വയംവര ഘോഷയാത്ര യജ്ഞവേദിയിൽ എത്തിച്ചേർന്നു

Next Story

സിറാസ് പ്രൊജക്ടിന് ബഹ്റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ