അരിക്കുളം ശ്രീ അരീക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായുള്ള രുക്മിണി സ്വയംവര ഘോഷയാത്ര നടുവത്തൂർ ശ്രീ പരദേവതാ ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച് യജ്ഞവേദിയിൽ എത്തിച്ചേർന്നു. നാദസ്വരത്തിൻ്റെ അകമ്പടിയോടെ താലപ്പൊലിയേന്തിയ ബാലികാ ബാലൻമാരും ഘോഷയാത്രയ്ക്ക് മിഴിവേകി. സ്നേഹ ശശീന്ദ്രനാണ് രുക്മിണീ വേഷധാരിയായത്. സതീദേവി കൈലാസ്, പുഷ്പലത ഉത്രാടം, സ്മിത പള്ളിക്കൽ, ശൈലജ നന്ദനം, ഭാമാവതി രവീന്ദ്രൻ, ധ്യാന പള്ളിക്കൽ, സി.എം.പുഷ്പവല്ലി, ഗൗരി സ്രാമ്പിയിൽ, വിഷ്ണുപ്രിയ വിഷ്ണു പ്രസാദ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് മേലമ്പത്ത് വാസു കിടാവ്, സെക്രട്ടറി സി.എം. പീതാംബരൻ, സപ്താഹ സമിതി ചെയർമാൻ എൻ.കെ. ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ കൗസ്തുഭം, ശ്രീകുമാർ മേലമ്പത്ത് എന്നിവർ നേതൃത്വം നൽകി. കരിവള്ളൂർ മരക്കാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരിയാണ് സപ്താഹ ആചാര്യൻ. സപ്താഹം മെയ് 4 ഞായറാഴ്ച സമാപിക്കും.
Latest from Local News
തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
മുത്താമ്പി കണ്ണാട്ട് താഴെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. ഭാര്യ : സാവിത്രി. മക്കൾ : രാജീവൻ, ശശി ശവസംസ്കാരം നാളെ രാവിലെ
കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,
കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ
ചെങ്ങോട്ടുകാവ്,എളാട്ടേരി, കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ഗംഗാധരൻ,രാമകൃഷ്ണൻ,ശാന്ത, സാവിത്രി, സരസ, പരേതനായ