കൊയിലാണ്ടിയിൽ വെള്ളിയാഴ്ച വൈകിട്ട് ശക്തമായ കാറ്റും ചിലയിടങ്ങളിൽ ശക്തമായ മഴയും ഉണ്ടായി. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു .കൊല്ലം മേഖലയിൽ തെങ്ങ് വീണ് വീടുകൾക്ക് നാശം നഷ്ടം ഉണ്ടായിട്ടുണ്ട്. മരങ്ങൾ വീണു വൈദ്യുതി ലൈൻ പൊട്ടിയതിനെ തടർന്ന് വൈദ്യുത വിതരണം താറുമാറായി. വെള്ളിയാഴ്ച വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ ലൈൻ പെട്ടി വീണതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. വിവിധിയിടങ്ങളിൽ ലൈനുകളിലേക്ക് മരങ്ങൾ വീണ് പോസ്റ്റുകൾ പൊട്ടിയിട്ടുണ്ട്. കൊല്ലത്തും പാലക്കുളത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു.
Latest from Local News
പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ
ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി എരോത്ത് തറവാട്ടിലെ ശ്രീ ഇ. അപ്പുക്കുട്ടി നായരെ തിരഞ്ഞെടുത്തു.
തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
മുത്താമ്പി കണ്ണാട്ട് താഴെ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. ഭാര്യ : സാവിത്രി. മക്കൾ : രാജീവൻ, ശശി ശവസംസ്കാരം നാളെ രാവിലെ
കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,