സംസ്ഥാനത്തെ 50ാ-മത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു

സംസ്ഥാനത്തെ 50ാ-മത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡോ. എ ജയതിലകിന് അധികാരം കൈമാറി. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും സേവനം നിർവഹിച്ചതിന് ശേഷമാണ് അദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരിക്കുന്നത്.

കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. ക്യാബിനറ്റ് തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് പ്രധാന ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.

ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിയുക്ത ചീഫ് സെക്രട്ടറി എ. ജയതിലക് ചടങ്ങിന് സ്വാഗതമാശംസിച്ചു. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ നന്ദി അറിയിച്ചു. വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ലോകകേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Next Story

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തുടരാന്‍ വിദഗ്ധസമിതിയുടെ ശുപാര്‍ശ

Latest from Main News

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളൾ

കേരള പഞ്ചായത്ത് രാജ് ആക്ട് 153 (4) (ഡി) വകുപ്പ് പ്രകാരം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍,

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. പ്ലംബിംഗ്, ഇലക്ട്രിക്കൽ, വെൽഡിംഗ്, ഇൻഡസ്ട്രിയൽ, കാർപെന്റിംഗ്, പെയിന്റിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ, കൺസ്ട്രക്ഷൻ

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍: ഹെൽപ് ഡെസ്ക് ആരംഭിച്ചു

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലെയും കൃത്യമായ വിവരങ്ങൾ, വിശദീകരണങ്ങൾ, സഹായം എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാ

മാവേലിയിലും മലബാറിലും ഗോവിന്ദച്ചാമിമാരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല: വാതില്‍പ്പടിയിലെ ഉറക്കം, ശുചിമുറിയില്‍ കയറി മദ്യപാനവും, പുകവലിയും, ഒപ്പം കളവും

കൊയിലാണ്ടി: മംഗളൂരില്‍ നിന്ന് യാത്ര തുടങ്ങുന്ന മാവേലി എക്‌സ്പ്രസ്സിലും മലബാര്‍ എക്‌സ്പ്രസ്സിലും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മദ്യപാനികളുടെയും മോഷ്ടാക്കളുടെയും ശല്യമേറുന്നു. ഇത്

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു

സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ