ലോകകേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

ലോകകേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം ആണ് ലോക കേരളം ഓൺലൈൻ. പ്രവാസികൾക്ക് ആശയ വിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതുമായ വിപുലമായ സംവിധാനമാണ് ലോക കേരളം ഓൺലൈൻ ഒരുക്കുന്നത്.

നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ലോക കേരളം ഓൺലൈന് രൂപം കൊടുത്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യുന്നവരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനൊപ്പം വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസപ്പിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൊബൈൽ ആപ്ലിക്കേഷനും കൂടി വരുന്നതോടെ മലയാളികളായ എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ ഈയൊരു കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കും.

മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി – സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ & പ്രോഡക്ട് ഡെവലപ്മെന്റ് ഡയറക്റ്റർ ഡോ. ആർ. അജിത് കുമാർ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സീനിയർ പ്രോജക്ട് മാനേജർ (എന്റർപ്രൈസ് സിസ്റ്റംസ്) അരുൺ കുമാർ ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

ലോക കേരളം ഓൺലൈൻ ആപ്പ് ലിങ്ക് :

ആപ്പിൾ സ്റ്റോർ : https://apps.apple.com/in/app/lokakeralamonline/id6740562302 

ആൻഡ്രോയിഡ് പ്ലേ സ്റ്റോർ : https://play.google.com/store/apps/details?id=com.cdipd.norka

Leave a Reply

Your email address will not be published.

Previous Story

മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു

Next Story

സംസ്ഥാനത്തെ 50ാ-മത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്