ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘നീലക്കുറിഞ്ഞി’ ജൈവവൈവിധ്യ പഠനോത്സവത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന മത്സരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പ്രസാദ്, ബയോഡൈവേഴ്സിറ്റി ജില്ലാ കോഓഡിനേറ്റര്‍ ഡോ. മഞ്ജു, ജില്ലാ ആസൂത്രണ സമിതി അംഗം സുധാകരന്‍, ക്വിസ് മാസ്റ്ററും പരിസ്ഥിതി പ്രവര്‍ത്തകനുമായ സത്യന്‍ മേപ്പയൂര്‍, റിസോഴ്‌സ് പേഴ്‌സണ്‍ നിരഞ്ജന എന്നിവര്‍ സംസാരിച്ചു.
മത്സരത്തില്‍ ഉള്ളിയേരി എ.യു.പി.എസ് സ്‌കൂളിലെ ഗൗതം എസ് നാരായണ്‍ ഒന്നാം സ്ഥാനം നേടി. രാമനാട്ടുകര എസ്.പി.ബി.എച്ച്.എസ്.എസിലെ ഫാത്തിമ മിസ്‌ക രണ്ടും കുറുവന്തേരി യു.പി സ്‌കൂളിലെ സാന്‍ലിയ ആര്‍ ദിനേശ് മൂന്നും എറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ അമാന്‍ ഫയാസ് നാലും സ്ഥാനം നേടി. വിജയികള്‍ മെയ് 16,17,18 തിയതികളില്‍ ഇടുക്കി അടിമാലിയിലെ ജൈവവൈവിധ്യ കേന്ദ്രത്തിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കും. ജൈവവൈവിധ്യത്തെയും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കല്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്
Latest from Main News
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും. ksmart.lsgkerala.gov.in എന്ന
ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അംഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു







