കോഴിക്കോട്. മൊഫ്യുസൽ ബസ്സ്റ്റാൻഡിൽ കോടികൾ മുടക്കി പണിത എക്സലേറ്റർ പ്രവർത്തന രഹിത മായിട്ട് മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. ഏറെ കൊട്ടി ഘോഷിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തഎക്സലേറ്റർ മൂന്ന് മാസം കഴിയും മുൻപേ തകരാറിലായിരുന്നു. സ്റ്റാൻഡിൽ എത്തുന്ന നൂറ് കണക്കിന് യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ചുറ്റി തിരിഞ്ഞു വേണം എത്താൻ.നിരവധി തവണ കോർപ്പറേഷൻ അധികൃതരെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പ്രതിഷേധ റീത്തു വെക്കൽ സമരത്തിന് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആഷിക് പി എം,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റമീസ് പി പി, കെ എസ് യൂ ജില്ലാ സെക്രട്ടറി ആകാശ്,ഇ പി ജിഫ്രിൻ, പി പി നൗഫൽ, മുഹാദ്, സഹീർ, സാലി, ജംഷിദ്, ബസ്സം എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ
നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –







