ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും. 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ ആകെ മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരത്തി നൂറ്റി എൺപത്തിയൊന്ന് (3,98,181) വിദ്യാർത്ഥികളാണ് ഈ വർഷം എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് (30%ൽ കുറവ്) ലഭിച്ചവർ എൺപത്തിയാറായിരത്തി മുന്നൂറ്റിയൊമ്പത് (86,309) ആണ്. ഇതിൽ ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ അയ്യായിരത്തി അഞ്ഞൂറ്റി പതിനാറ് (5,516) ആണ്. ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണ ക്ലാസ്സുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷ നടത്തിയിരുന്നു. ഈ പരീക്ഷയുടെ റിസൾട്ട് മേയ് 2 ന് പ്രസിദ്ധീകരിക്കും.
Latest from Main News
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടി.പി
തിരുവനന്തപുരം∙ ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 കോടി
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന്
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാജിവെക്കാൻ രാഹുലിനോട് എഐസിസി
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക് ഗിയർ കാർകളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാകും. ഇതു വിലക്കുന്ന പഴയ ഉത്തരവ്