കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പനിയമ പ്രകാരം നാടുകടത്തപ്പെട്ട വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് ഖാലിദ് അബാദിയെ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫ് ടി.കെയുടെ നേതൃത്വത്തിൽ വെള്ളയിൽ എസ്.ഐ ശിവദാസനും സംഘവും ചേർന്ന് പിടികൂടി.

ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ നടക്കാവ്, ടൗൺ, കസബ, വെള്ളയിൽ, എന്നീ സ്റ്റേഷനുകളിൽ കളവ്, മയക്കുമരുന്ന്, അടിപിടി തുടങ്ങിയ വിവിധതരം കേസുകൾ ഉണ്ട്. ഇയാൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ ചുമത്തുന്ന കാപ്പ നിയമ പ്രകാരമുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിൽ വെള്ളയിൽ പോലീസ് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിറ്റിയിൽ പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി ഉത്തരവ് ഇറക്കിയിരുന്നു. തുടർന്നും ഇയാൾ അനുമതി കൂടാതെ ജില്ലയിൽ പ്രവേശിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ബീച്ച് ലയൺസ് പാർക്കിന് സമീപം വെച്ച് ഇയാളെ പിടികൂടുന്നത്. ഈയിടെ ഇത്തരത്തിൽ നിയമ ലംഘനം നടത്തിയ ആറോളം പേരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരെ കർശനനിയമ നടപടികൾ തുടരുമെന്ന് ഡി.സി.പി അരുൺ കെ പവിത്രൻ അറിയിച്ചു.

സിറ്റി ക്രൈംസ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ,ഷഹീർ പെരുമണ്ണ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം വെള്ളയിൽ സ്റ്റേഷൻ എസ്.സി.പി.ഒ റിജേഷ്, ഡ്രൈവർ സി.പി.ഒ ഷിനിൽ, ഹോംഗാർഡ് സംജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര മർച്ചൻ്റ് അസോസിയേഷൻ കാശ്മീർ ഭീകരാക്രമണത്തിൽ പ്രതിഷേധവും മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു

Next Story

യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്, യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ്: കല്പറ്റ നാരായണൻ

Latest from Local News

ഓണക്കാല തിരക്ക്: വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ

ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം രാഷ്ട്രീയ മഹിളാ ജനതാദൾ

ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

നന്തി ടൗണിലെ പൊടി ശല്യം വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം