ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പത്താം വര്‍ഷത്തിലേക്ക്; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 മെയ് – സെപ്തംബര്‍ കാലയളവിലാണ് അവസരം. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ മുപ്പതാമത്തെ ബാച്ചാണിത്. ബിരുദമാണ് അടിസ്ഥാന യോഗ്യത.
‘സഹമിത്ര’ ഭിന്നശേഷി രേഖ വിതരണം, പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ സമഗ്ര വിവരശേഖരണം, അടിസ്ഥാന സൗകര്യ വികസനം, ജീവിതശൈലി രോഗങ്ങള്‍ സംബന്ധിച്ച ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ക്യാമ്പസസ് ഓഫ് കോഴിക്കോട്, ഹാപ്പി ഹില്‍ ക്ഷേമ ഭവനങ്ങളിലുള്ളവര്‍ക്കുള്ള പിന്തുണ പ്രവര്‍ത്തനങ്ങള്‍, ഉദ്യോഗജ്യോതി തൊഴില്‍ പിന്തുണ പദ്ധതി, ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരണം, വോട്ടര്‍ രജിസ്‌ട്രേഷന്‍, ആഭ്യന്തര-വിദേശ വിനോദ സഞ്ചാര പ്രചാരണ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം സംബന്ധിച്ച പ്രചാരണങ്ങള്‍, സമൂഹ മാധ്യമ ക്യാമ്പയിനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് ഇന്റേണ്‍സ് പ്രവര്‍ത്തിക്കുക.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കുകയും സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ www.dcip.co.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയ ഫോറം വഴി മെയ് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. നാല് മാസമാണ് കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. വിശദ വിവരങ്ങള്‍ക്ക് 96336 93211 വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Leave a Reply

Your email address will not be published.

Previous Story

വടകര വില്ല്യാപ്പള്ളി സ്വദേശി എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാതായതായി പരാതി

Next Story

കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു; സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലെത്തി

Latest from Local News

നെസ്റ്റ് പാരന്റ് എംപവർമെന്റ് പ്രോഗ്രാം – ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ്

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) നടപ്പിലാക്കുന്ന ‘പാരന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.

പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച