കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങിയാൽ ദിനംപ്രതി നൂറുകണക്കിന് ഭക്തരാണ് പിഷാരികാവ് ക്ഷേത്രത്തിലെത്തുക അതിനുമുൻപേ ക്ഷേത്രത്തിൽ ഭക്തർക്ക് വേണ്ടഅടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, എ.ശ്രീകുമാരൻ നായർ , കെ.കെ.മുരളിധരൻ , ടി.ടി. നാരായണൻ, എൻ പുഷ്പരാജ്,ജയപ്രകാശ് ഓട്ടൂർ, എം. രാജിവൻ പ്രസംഗിച്ചു
Latest from Local News
നന്തി :വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ :പരേതയായ വിശാലാക്ഷി അമ്മ, മക്കൾ: നിത, നിത്യ. മരുമക്കൾ: മനോഹരൻ
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന
കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.
കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി (78) പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു. ഭർത്താവ്: അനന്തനാരായണൻ . മകൾ: വിജയലക്ഷ്മി അന്ത്യകർമ്മങ്ങൾ കൽപ്പാത്തിയിലെ







