കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നടേരി ഭാഗത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നേരില്‍ കണ്ട് പ്രതിഷേധമറിയിച്ചു.മെയ് പത്തിനകം കനാല്‍ പൊട്ടിയിടത്ത് അടിയന്തിര അറ്റകുറ്റപണി നടത്തി ജല വിതരണം ആരംഭിക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബാലന്‍ കിടാവ്,റാഷിദ് മുത്താമ്പി,ശ്രീധരന്‍ നായര്‍ പുഷ്പശ്രീ,വിജയലക്ഷ്മി,എം.കെ.ബാബുരാജ്,നിഹാല്‍,ലത്തീഫ് തുടങ്ങിയവര്‍ അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം തുറന്നപ്പോള്‍ രണ്ട് ദിവസം മാത്രമാണ് നടേരി കാവുംവട്ടം ഭാഗത്തേക്ക് കനാലില്‍ ജലവിതരണം നടന്നത്. കനാലില്‍ രണ്ട് ദിവസം വലിയ തോതില്‍ വെള്ളം ഒഴുക്കി വിട്ടിരുന്നു. നല്ല മഴയും ചെയ്തതോട കനാലില്‍ വെള്ളം അധികരിക്കുകയും പല വിട്ടു പറമ്പുകളിലേക്കും വെള്ളം മറയുകയും ചെയ്തു. ജലവിതരണം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് നമ്പ്രത്തുകര ഭാഗത്ത് കനാല്‍ തകര്‍ന്നത്. പൊട്ടിയ ഭാഗം പുതുക്കി നിര്‍മ്മിക്കാന്‍ ഇതുവരെ ജലസേചന വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായില്ല. കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട നടേരി ഭാഗത്തേക്ക് കനാല്‍ വെളളമെത്തുന്നത് നിലച്ചതോടെ ജലക്ഷാമം രൂക്ഷമാണ്.
Latest from Local News
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണം മേള 2025ന്റെ ഭാഗമായി
അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന
കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.
കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179
വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ