കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് നാട് ഒരുങ്ങുന്നു

ഉത്തരകേരളത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള (മേയ് മാസം മദ്ധ്യത്തോടെ തുടങ്ങി ജൂൺ മദ്ധ്യത്തോടെ) ദിവസങ്ങളിലാണ് ഉത്സവം നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. ഭണ്ഡാരം എഴുന്നളളത്തുനാൾ മുതൽ ഉത്രാടം നാള് വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം. ഭഗവാൻ പരമശിവനെ അപമാനിക്കാൻ സതിയുടെ പിതാവായ ദക്ഷൻ യാഗം നടത്തിയ സ്ഥലമാണ് കൊട്ടിയൂർ. ആറ്റുകാൽ, ചക്കുളത്ത്കാവ്, ചെട്ടിക്കുളങ്ങര, ഓച്ചിറ, ചോറ്റാനിക്കര മുതലായവ പോലെ കേരളത്തിൽ ശബരിമല മാറ്റിനിർത്തിയാൽ ഉത്സവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.

 

കണ്ണൂർ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല.

ക്ഷേത്രം, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

ബാവലി പുഴയ്ക്ക് അക്കരെ ഒരു സ്വയംഭൂലിംഗമാണ് അക്കരെ കൊട്ടിയൂരിലെ ആരാധനാമൂര്‍ത്തി. സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്ന ഒരു വാസ്തു നിര്‍മ്മിതിയും അക്കരെ കൊട്ടിയൂരിലില്ല, മണിത്തറ എന്നു വിളിക്കുന്ന പുഴയില്‍ നിന്നു ശേഖരിക്കുന്ന വെള്ളാരം കല്ലുകള്‍ കൊണ്ടാണ് ശിവലിംഗത്തിനു പീഠം നിര്‍മ്മിക്കുക. ഓല കൊണ്ട് ശ്രീകോവിലും മറ്റും തീര്‍ത്ത് നെയ്യാട്ട (നെയ്യ് കൊണ്ട് അഭിഷേകം) ത്തോടെയാണ് ആരാധനയും ഉത്സവവും ആരംഭിക്കുക. വയനാട്ടില്‍ മുതിരേരി കാവില്‍ നിന്ന് ആഘോഷമായി പള്ളിവാള്‍ എഴുന്നള്ളിച്ചു കൊണ്ടു വന്ന് ഇവിടെ സ്ഥാപിച്ച് പൂജയുമുണ്ട്. ഉത്സവ ശേഷം ക്ഷേത്രം അടയ്ക്കുമ്പോള്‍ മുതിരേരി കാവിലേക്ക് ഈ വാള്‍ തിരികെ കൊണ്ടു പോവും. രോഹിണി ആരാധന ആണ് ഉത്സവത്തിലെ ഏറ്റവും വിശുദ്ധവും പ്രാധാന്യമേറിയതുമായ ദിവസം. സ്വയംഭൂലിംഗത്തിന് കരിക്കു കൊണ്ട് അഭിഷേകവും കരിക്കു വഴിപാടും പ്രസിദ്ധമാണ്. ഇളനീര്‍ വയ്പ്പ് എന്നാണ് ഇതിനു പറയുക. ഉത്സവം അവസാനിക്കുക ഇളനീരാട്ടത്തോടെയാണ്. അന്ന് വഴിപാടായി കിട്ടിയ എല്ലാ കരിക്കുകളും വെട്ടി മുഖ്യ പൂജാരി അതിന്റെ മധുരവെള്ളം ശേഖരിച്ച് ലിംഗത്തില്‍ അഭിഷേകം നടത്തും.

വയനാട്ടിൽ നിന്ന് മുതിരേരിക്കാവിൽ നിന്ന് വാൾ കൊണ്ടുവരുന്ന ചടങ്ങോടെയാണ് വൈശാഖ മഹോൽസവത്തിന് തുടക്കമാകുന്നത്. പിറ്റേന്ന് വിശാഖം നക്ഷത്രത്തിൽ ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും. സ്വർണ്ണം, വെള്ളി പാത്രങ്ങൾ, സ്വർഗ്ഗീയ ആഭരണങ്ങൾ മുതലായവ അടുത്തുള്ള മണത്തണ ഗ്രാമത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് കൊണ്ടുവരുന്നു. ഉത്സവകാലത്തെ ഒരു പ്രധാന ചടങ്ങാണ് ‘ഇളനീർ വയ്പ്പ്’ അല്ലെങ്കിൽ സ്വയംഭൂ ശിവലിംഗത്തിന് മുമ്പിൽ ഇളം നാളികേരം സമർപ്പിക്കൽ. ഈ വിശേഷ ദിനത്തിൽ മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ കൊണ്ടുപോകുന്ന ആയിരക്കണക്കിന് തേങ്ങകൾ സമർപ്പിക്കുന്നു. അടുത്ത ദിവസം, ക്ഷേത്രത്തിലെ പ്രധാന പൂജാരി, ശേഖരിച്ച തേങ്ങാവെള്ളം ‘ഇളനീരാട്ടം’ എന്നറിയപ്പെടുന്ന വിഗ്രഹത്തിലേക്ക് ഒഴിക്കുന്നു. മറ്റൊരു ക്ഷേത്രത്തിലും കാണാത്ത വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് രോഹിണി ആരാധന. ആചാരത്തിൻ്റെ ഭാഗമായി പുരോഹിതൻ സ്വയംഭൂ ശിവലിംഗത്തെ ആലിംഗനം ചെയ്യുന്നു. സതിയുടെ നഷ്ടം പരിഹരിക്കാൻ ബ്രഹ്മാവ് തന്നെ ശിവനെ ആരാധിക്കുന്നു എന്നതാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം. ഉത്സവത്തിൻ്റെ ഭാഗമായി രണ്ട് ആനകൾ ശിവൻ്റെയും പാർവതിയുടെയും വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര (എഴുന്നള്ളിപ്പ്) നടക്കും. ഘോഷയാത്രയ്ക്ക് ശേഷം ആനകൾക്ക് നല്ല ഭക്ഷണം (ആനയൂട്ട്) നൽകുകയും ഔപചാരിക യാത്രയയപ്പ് നൽകുകയും ചെയ്യുന്നു.

ഇത്തവണത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രാക്കുഴം ചടങ്ങ് ഏപ്രില്‍ 25ന് നടക്കും. മെയ് 16ന് നീരെഴുന്നളളത്ത്, 21ന് നെയ്യാട്ടം, 22ന് ഭണ്ഡാരം എഴുന്നളളത്ത്, 29ന് ഇളനീര്‍വെപ്പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന എന്നീ ചടങ്ങുകള്‍ നടക്കും. ജൂണ്‍ 17ന് തൃക്കലശാട്ട്.

Leave a Reply

Your email address will not be published.

Previous Story

എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന

Next Story

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് ആവേശം പകരാൻ അമിത് ഷായും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത്

Latest from Main News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ