കായിക വിദ്യാഭ്യാസ പുസ്തകങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കായിക സംസ്‌ക്കാരം വളർത്തുന്നതിന് പ്രധാന പരിഗണന നൽകും.

കായിക ആരോഗ്യ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം മുതൽ ഹെൽത്തി കിഡ്‌സ് പദ്ധതിയ്ക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിലെ ഉള്ളടക്കങ്ങളാണ് ഇപ്പോൾ ഡിജിറ്റലാക്കി മാറ്റിയത്. എസ് സി ഇ ആർ ടി യുടെ കായിക വിഭാഗത്തിന്റെ സഹായത്തോടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയത്. വിദ്യാർത്ഥികൾക്ക് സ്വന്തമായി കണ്ട് പരിശീലിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷനായ ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ ആർ കെ ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, വിദ്യാകിരണം കോ-ഓഡിനേറ്റർ ഡോ സി രാമകൃഷ്ണൻ, എസ്.ഐ.ഇ.ടി സീനിയർ അക്കാദമിക്ക് കോ-ഓഡിനേറ്റർ സുരേഷ് ബാബു ആർ എസ്  തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐഡി കാർഡ് ; ഇന്‍ഷുറന്‍സ് പരിരക്ഷ തുക ഉയര്‍ത്തി

Next Story

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 മെയ് 2,3 തിയ്യതികളിൽ കൊയിലാണ്ടി (അകലാപ്പുഴ ലേക് വ്യൂ പാലസ്) വെച്ച് നടക്കും

Latest from Main News

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടി തുടങ്ങി

സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് കാർഡിലെ പോരായ്മകൾ പരിഹരിക്കാൻ നടപടികൾ തുടങ്ങി. മെഡിസെപ് കാർഡിലെയും ആശുപത്രികളിൽ നൽകുന്ന തിരിച്ചറിയൽ രേഖകളിലെയും വിവരങ്ങളിലെ പൊരുത്തക്കേട്

റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും

റീൽസ് ചിത്രീകരിക്കാനായി യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവവുമായി ബന്ധപ്പെട്ട് നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ ആറ് ദിവസത്തെ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ ശക്തമാകുന്നു

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ പരിഷ്കാര പ്രകാരം വർക്കിംഗ്, സ്റ്റിൽ മോഡലുകൾ ഇനി മുതൽ കുട്ടികൾ