ഗാന്ധി ഗുരു കൂടിക്കാഴ്ച വാർഷികാഘോഷം ഡിവൈഎഫ്ഐ സെമിനാർ

//

ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു സെമിനാർ സംഘടിപ്പിച്ചു.സെമിനാർ ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്‌ അഡ്വ. എൽ ജി ലിജീഷ്,സെക്രട്ടറി പി സി ഷൈജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി പി ബബീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ കെ സതീഷ് ബാബു ആദ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും ബ്ലോക്ക്‌ കമ്മിറ്റി ട്രഷറർ പി വി അനുഷ നന്ദിയും പറഞ്ഞു.ബ്ലോക്ക്‌ ജോ. സെക്രട്ടിമാരായ ബിജോയ്‌ സി, ദിനൂപ് സി കെ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഫൈസൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.