മേപ്പയൂർ: കീഴ്പയൂർ പ്രദേശത്തിൻ്റെ മതമൈത്രി സന്ദേശം വിളിച്ചോതി മൂന് ദിവസമായി നടന്നു വരുന്ന അയ്യപ്പക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു ,കീഴ്പയൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രതിഷ്ഠാദിന ഘോഷയാത്രയ്ക്ക് നരിക്കുനി ഭജനമഠo ,നെല്ലോടൽ ചാൽ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നുള്ള സ്വീകരങ്ങളും കീഴ്പയൂർ വെസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളും ,പാനിയങ്ങളും നൽകിയത് ഘോഷയാത്രയെ സ്വീകരിച്ചത് ,കീഴ്പയൂർ ജുമാമസ്ജിദ് ഭാരവാഹികളും ,അയ്യപ്പക്ഷേത്ര ഭാരവാഹികളും ഘോഷയാത്രയുടെ സ്വീകരണത്തിന് നേതൃത്വം നൽകി, ഗണപതി ഹോമം ,ഉഷപൂജ ,നവകം, പഞ്ചഗവ്യം ,ഉച്ചപൂജ ,പ്രസാദ ഊട്ട് ,ദീപാരാധന ,ക്ഷേത്ര വനിതാ കമ്മറ്റി നടത്തിയ മെഗാ കൈകൊട്ടിക്കളി ,അയ്യപ്പന് കോമരം കൂടിയ വിളക്കും തേങ്ങയേറും നടന്നും ,രാത്രി നടന്ന വെടിക്കെട്ടോടെ ഉത്സവം സമാപിച്ചു,
Latest from Local News
മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി (71) അന്തരിച്ചു. ഭർത്താവ് പി.എം അരുത്തൻ (റിട്ട വാട്ടർ അതോറിറ്റി). മക്കൾ: രാജീവൻ (ബ്രൂണ),
കൊയിലാണ്ടി: 2016 ൽ കാളിയാട്ട മഹോത്സവത്തിന് എഴുന്നള്ളിപ്പിന്ന് എത്തിച്ച് കാവിൽ ചെരിഞ്ഞ ഗുരുവായൂർ ദേവസ്വത്തിലെ കേശവൻകുട്ടിയുടെ ഓർമ്മക്കായി പിഷാരികാവിൽ സ്മാരകം ഉയരുന്നു.
പൊയിൽക്കാവ് ഹൈസ്കൂളിൽ വച്ച് നടന്ന കൊയിലാണ്ടി ഉപജില്ലാ തല ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ കാരയാട് എ എൽ പി
കൊയിലാണ്ടി: ഷാഫി പറമ്പിൽ എം.പി പേരാമ്പ്രയിൽ പോലീസ് അതിക്രമത്തിൽ കള്ള കേസ് എടുത്ത് ജയിലിടച്ച യു.ഡി എഫ് പ്രവർത്തകരെ സന്ദർശിച്ചു. കള്ള
താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ







