കൊയിലാണ്ടി പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കർട്ടൻ കലാവേദിയുമായി ചേർന്ന് നടത്തുന്ന കിതാബ് ഫെസ്റ്റ് കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വായന വിദ്ധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ അകറ്റി നിർത്തും.വായനയാണ് സംസ്ക്കാരത്തെ രൂപപ്പെടുത്തുന്നതെന്നും എഴുത്തുകാർ കാലത്തേയും സംസ്ക്കാരത്തേയുമാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ ഡോ അബൂബക്കർ കാപ്പാട് അദ്ധ്യക്ഷനായിരുന്നു. നഗരസഭ യു എ ഖാദർ സാംസ്കാരിക പാർക്കിൽ മധുപാലിൻ്റെ ഇരു കരകൾക്കിടയിൽ ഒരു ബുദ്ധൻ എന്ന പുസ്തക ചർച്ച ചെയ്ത് നടത്തിയ ഉദ്ഘാടനം വേറിട്ടതായി. ഡോ: ശശികുമാർ പുറമേരി പുസ്തക പരിചയം നടത്തി. കിതാബ് ഫെസ്റ്റ് ഒന്നാം പതിപ്പിൻ്റെ ഓർമ്മ പുസ്തകം നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ടിന് നൽകി ഇപ്റ്റ ദേശീയ ഉപാധ്യക്ഷൻ ടി വി ബാലൻ പ്രകാശനം ചെയ്തു. ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന പുസ്തകോത്സവം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ അജിത്, കിതാബ് ഫെസ്റ്റ് ഡയരക്ടർ അഷറഫ് കുരുവട്ടൂർ, പു ക സ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ബാബുരാജ് യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ വി സത്യൻ സംഘാടക സമിതി കൺവീനർ പ്രദീപ് കണിയാറക്കൽ എന്നിവർ സംസാരിച്ചു.
പ്രശസ്ത ബാവുൽ ഗായിക ശാന്തി പ്രിയയുടെ ബാവുൽ സംഗീതവും അരങ്ങേറി.
മാനവികത,ജൈവികത, ബഹുസ്വരത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി
ഇന്നും നാളെയുമായി കൊയിലാണ്ടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പുസ്തക ചർച്ച നടക്കും. മലയാളത്തിലെ പ്രസിദ്ധരായ എഴുത്തുകാരുടെ 23 പുസ്തകങ്ങളാണ് ചർച്ചക്കെടുക്കുക. എഴുത്തുകാരും വായനക്കാരും നേരിട്ട് സംവദിക്കും. പുസ്തക ചർച്ചക്കൊപ്പം ഇന്ന് വിദ്യാർത്ഥികൾക്കുവേണ്ടികവി എം എം സചീന്ദ്രൻ നയിക്കുന്ന രചനാ ശില്‌പ ശാലയും നാളെ അബു മാഷ് നയിക്കുന്ന നാടക ശില്പശാലയും സംഘടിപ്പിക്കും
Latest from Local News
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന
നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക),
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷ കേന്ദ്രമായി രജിസ്ട്രർ ചെയ്ത ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കൻഡറി ഓപ്പൺ
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് നാന്ദി കുറിക്കുമെന്നും ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18







