ശബരിമലയിൽ ഭക്തരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം

ശബരിമലയിൽ ഭക്തരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ താത്പര്യമുള്ളവർക്ക് 5 രൂപ സഹായ നിധിയിലേക്ക് നൽകാം. സംഭാവനയായി ലഭിക്കുന്ന തുക ഭക്തജന സഹായ നിധിയായി ദേവസ്വം കമീഷണറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കും.

തീർത്ഥാടനത്തിനിടെ ഹൃദയാഘാതം പോലുള്ള അസുഖങ്ങളാൽ മരിക്കുന്നവരുടെ ആശ്രിതകർക്ക് 3 ലക്ഷം രൂപ ധനസഹായം നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. സംഭാവന നിർബന്ധിച്ച് വാങ്ങില്ലെന്നും വെർച്വൽ ക്യൂവിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക പുറമെ ഭക്തരിൽ നിന്ന് ലഭിക്കുന്ന സംഭാവനകളും സഹായ നിധിയിൽ ചേർക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമലയിൽ അപകടങ്ങളിൽ മരിക്കുന്നവർക്ക് നിലവിൽ ഇൻഷ്വറൻസുണ്ട്. അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് തുക ലഭിക്കുക. എന്നാൽ തീർത്ഥാടനത്തിനിടെ അസുഖം വന്ന് മരിക്കുന്നവർക്ക് ഇൻഷ്വറൻസ് ലഭിക്കുന്ന പദ്ധതികൾ നിലവിലില്ല. കഴിഞ്ഞ വർഷത്തെ തീർത്ഥാടന കാലത്ത് മലകയറ്റത്തിനിടെ 48 പേരാണ് അസുഖം ബാധിച്ച് മരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

എസ്.എസ്.എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ അണിനിരത്തി റാലിയും വിദ്യാർത്ഥി സമ്മേളനവും സംഘടിപ്പിക്കുന്നു

Next Story

റാപ്പർ വേടൻ്റെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി

Latest from Main News

ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് കാർ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാം: പുതിയ സർക്കുലർ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് ഇനി മുതൽ ഓട്ടോമാറ്റിക് ഗിയർ കാർകളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാനാകും. ഇതു വിലക്കുന്ന പഴയ ഉത്തരവ്

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ജി.പി അഭിജിത്ത് പ്രസിഡന്റ്, സുധീര്‍ഖാന്‍ എ ജനറല്‍ സെക്രട്ടറി; കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി ഭാരവാഹികള്‍

കേരള പൊലീസ് അസോസിയേഷന്‍ 2025-27 വര്‍ഷത്തേക്കുള്ള സംസ്ഥാന കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് തിരുവനന്തപുരം Mind ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റായി അഭിജിത്ത്

60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും

60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും പട്ടികവർഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനം നൽകും. ബുധനാഴ്ച ചേർന്ന

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 21.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 21.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ സർജറിവിഭാഗം ഡോ രാംലാൽ