ഗുജറാത്തിൽ ടയർ പണിക്കിടെ ടയർ പൊട്ടിത്തെറിച്ച് കടിയങ്ങാട് സ്വദേശി മരിച്ചു. ടയർ പണിക്കിടെ കാറ്റ് നിറക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടത്തിൽ കടിയങ്ങാട് മഹിമ സ്വദേശി മരിച്ചു. കോവുമ്മൽ സുരേഷ് (50) ആണ് മരിച്ചത്. ഗുജറാത്തിലെ രാജ്ഘട്ട് മുന്ന എന്ന സ്ഥലത്ത് ടയർ കമ്പനി നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. പിതാവ് കുഞ്ഞിക്കുട്ടി നായർ. അമ്മ പരേതയായ നാരായണി അമ്മ.
ഭാര്യ ഷീബ (പന്തിരിക്കര) മക്കൾ ആകാശ് (ബി.ടെക് വിദ്യാർത്ഥി). അശ്വിൻ (എസ്എസ്എൽസി വിദ്യാർത്ഥി) സഹോദരങ്ങൾ ഗീതാ അച്യുതൻ നായർ (ചെരണ്ടത്തൂർ) പത്മിനി രാമകൃഷ്ണൻ (പന്തിരിക്കര). പരേതയായ ഷിജി അനീഷ് (ഉള്ള്യേരി). ഇന്ന് (തിങ്കൾ) ഉച്ചയോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടു വളപ്പിൽ സംസ്ക്കരിക്കും.
Latest from Local News
കൊയിലാണ്ടി: ഇന്ത്യ മഹത്തായ ചരിത്രപാരമ്പര്യമുള്ള മണ്ണാണെന്നും പാഠ്യപദ്ധതിയിൽ നിന്നും എത്രമാത്രം വെട്ടിമാറ്റിയാലും ഡൽഹിയിലും പരിസരങ്ങളിലും ഉയർന്നു നിൽക്കുന്ന ചരിത്രസ്മാരകങ്ങൾ ഉള്ളിടത്തോളം അവയ്ക്ക്
വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെടുകയായിരുന്നു. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന്നത്
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ്റെ
കീഴരിയൂർ പാറക്കീൽ കല്യാണി (84) (ഗ്യാസ് ഏജൻസിക്ക് സമീപം) അന്തരിച്ചു, മക്കൾ: വസന്ത, പരേതരായ ശ്രീനിവാസൻ, രാമചന്ദ്രൻ. സംസ്കാരം ഉച്ചക്ക് 1
അരിക്കുളം : ഊരള്ളൂർ എടവനകുളങ്ങരക്ഷേത്രത്തിനു സമീപം ചോയികണ്ടി സുനി (47) അന്തരിച്ചു. ഭാര്യ ശില്പ.മകൾ അനുഗ്രഹ സഹോദരങ്ങൾ. ഗിരിജ, സുകുമാരൻ, ഹരീഷ്,