അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണുക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനും ബോർഡ് മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്  ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി സി.എം. പീതാംബരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സപ്താഹ സമിതി ചെയർമാൻ എൻ.കെ. ഉണ്ണികൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. അദ്രിജാ ബാലകൃഷ്ണൻ പ്രാർത്ഥനാ ഗീതം ആലപിച്ചു.

വിശിഷ്ടാതിഥികളെ ക്ഷേത്ര ഊരാളൻ തുരുത്ത്യാട്ട് സുധാകരൻ കിടാവ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് മേലമ്പത്ത് വാസു എന്നിവർ ചേർന്ന് ആദരിച്ചു. ക്ഷേത്രം മേൽ ശാന്തി രാജനാരായണൻ എമ്പ്രാന്തിരി, സപ്താഹ ആചാര്യൻ കരിവള്ളൂർ മരക്കാട്ടില്ലത്ത് മുരളീകൃഷ്ണൻ നമ്പൂതിരി, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, മലബാർ ദേവസ്വം ബോർഡ് ഏരിയാകമ്മറ്റി മെമ്പർ കെ. ചിന്നൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു പറമ്പടി, പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് മെമ്പർ എം. ബാലകൃഷ്ണൻ, ഒറവിങ്കൽ ക്ഷേത്ര സമിതി സെക്രട്ടറി പി. ഭാസ്ക്കരൻ മാസ്റ്റർ, ഖജാൻജി വിശ്വൻ കൊളപ്പേരി, അരീക്കര ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ട് രാധാകൃഷ്ണൻ ദേവതാരം, എടവനക്കുളങ്ങര ക്ഷേത്ര സമിതി പ്രസിഡണ്ട് സി.സുകുമാരൻ മാസ്റ്റർ, പുതിയ തൃക്കോവിൽ ക്ഷേത്ര സമിതി സെക്രട്ടറി ഒ.കെ സുരേഷ് എന്നിവർ സംസാരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി ഖജാൻജി രാമചന്ദ്രൻ കൃഷ്ണപ്രിയ നന്ദി പറഞ്ഞു. മെയ് 4 ന് സപ്താഹ യജ്ഞം സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

പൂക്കാട് ഗൾഫ് റോഡ് കളരിപറമ്പിൽ അബ്ദുറഹ്മാൻ അന്തരിച്ചു

Next Story

സാഹസ് യാത്രക്ക് കൊയിലാണ്ടി നോർത്ത് മണ്ഡലം സ്വീകരണം നൽകി

Latest from Local News

ടെക്നിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10.30ന്

പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

  കൊയിലാണ്ടി : എസ്.കെ.എസ്.എസ്.എഫ് കൊയിലാണ്ടി മേഖല കമ്മിറ്റിക്ക് കീഴില്‍ ഫലസ്ഥീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. പി.അഹമ്മദ് ദാരിമി

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന്

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ