കടൽ മണൽ ഖനനം കേന്ദ്ര സർക്കാർ പിൻമാറണം. ടി.എം ജോസഫ്

കൊയിലാണ്ടി,: കേരളത്തിൻ്റെ കടലോരങ്ങളിൽ 40 മീറ്റർ ആഴത്തിൽ മണൽ ഖനനം ചെയ്യുവാൻ അനുമതി കൊടുത്ത കേന്ദ്രസർക്കാർ വൻ കുത്തകകൾക്ക് വേണ്ടി തീരദേശ വാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്ന് കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് ടി.എം ജോസഫ് ആവശ്യപ്പെട്ടു. 10 ലക്ഷത്തോളം മത്സ്യ തൊഴിലാളികളെ നേരിട്ടും അത്രത്തോളം പേരെ പരോക്ഷമായും ബാധിക്കുന്ന ഈ നടപടി ഉപേക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴിക്കാടൻ, നയിക്കുന്ന തീരദേശ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. എം പോൾസൺ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ അരുൺ തോമസ്, എം. ഷംസുദ്ദീൻ, വി.പി ചന്ദ്രൻ, എം റഷീദ്, ബാസിദ് ചേലക്കോട്, സന്തോഷ് കുര്യൻ , എം സുധാകരൻ, അബ്ദുൾ റസാക്ക് മായനാട്. ഷിനോജ് പുളിയോലിൽ, എം. മുഹമ്മദാലി, പി മിഷബ്എന്നിവർ പ്രസംഗിച്ചു. കെ.എം പോൾസൺ ചെയർമാനും , അരുൺ തോമസ് ജനറൽ കൺവീനറുമായിട്ടുള്ള 101 അംഗ സ്വാഗ സംഘം കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മദ്റസാ സംവിധാനം കാലോചിതമായി പരിഷ്കരിക്കണം: വിസ്ഡം

Next Story

എന്റെ കേരളം, സരസ് മേളകള്‍; ബീച്ചില്‍ ഒരുങ്ങുന്നത് ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് പവലിയന്‍

Latest from Local News

കേളപ്പജിയുടെ പേരിൽ ഉചിതമായ സ്മാരകം പണിയണം

കൊയിലാണ്ടി, കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ഖേദകരമാണ്. മുചുകുന്നിൽ

അത്തോളി ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ അന്തരിച്ചു

അത്തോളി :ചെട്ട്യേരി പത്മാലയം എം.കെ.കല്ല്യാണിക്കുട്ടിയമ്മ(84) അന്തരിച്ചു. ഭർത്താവ്: എൻ .പത്മനാഭൻ നായർ. മക്കൾ :ഷീല ,ശ്രീജ , ഷിജി , ബിജുലാൽ.

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,