അന്തരിച്ച ചരിത്രകാരന്‍ എം ജി എസ് നാരായണന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ശനിയാഴ്ച വൈകീട്ട് 4.37ന് സ്മൃതിപഥത്തിലെ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരം. വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, മേയര്‍ ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സ്മൃതിപഥത്തിലെത്തി.
തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അനുശോചന പ്രമേയം അവതരിപ്പിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. കെ ടി ജലീല്‍ എംഎല്‍എ, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം ജി എസിന്റെ കുടുംബം യോഗത്തില്‍ പങ്കാളികളായി.
മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ മലാപറമ്പിലെ എംജിഎസിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കുകയും കുടുംബാംഗളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി എഡിഎം സി മുഹമ്മദ് റഫീഖ് വീട്ടിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.
Latest from Main News
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.
ഒക്ടോബർ 17 മുതൽ ആരംഭിക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി, ഒക്ടോബർ 16 മുതൽ 26 വരെ ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ
നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു.
കുന്ദലതക്കും ഇന്ദുലേഖ ശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാമത് വാർഷികം അരിക്കുളം കാരയാടിൽ ഒക്ടോബർ 11 ന്
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി